മനാമ: മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ പ്രവാസികള്‍ നല്‍കിയ അപ്പീല്‍ തള്ളി. ഹൈ ക്രിമിനല്‍ കോടതിയുടെ ശിക്ഷ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു.
തായ്ലന്‍ഡില്‍ നിന്ന് 7 കിലോയില്‍ കൂടുതല്‍ ഹാഷിഷ് ഇറക്കുമതി ചെയ്തതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പാക്കിസ്ഥാനി പൗരന്‍മാരാണ് അപ്പീല്‍ നല്‍കിയത്. 25 വര്‍ഷത്തെ തടവും 5,000 ബഹ്‌റൈന്‍ ദിനാര്‍ പിഴയുമാണ് ഇവര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.