മനാമ: മത്സ്യബന്ധന നിരോധന സമയത്ത് കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ചെമ്മീന്‍ വേട്ടക്കാരെ 10 ദിവസത്തേക്ക് ജയിലിലടച്ചു. അഞ്ച് ഇന്ത്യന്‍ പൗരന്മാരെ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ നാടുകടത്തും. നിരോധിത ട്രോളിംഗ് വലകള്‍ ഉപയോഗിച്ചതിനാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. രണ്ടു പേര്‍ ബഹ്റൈനികളാണ്. ഇവര്‍ക്ക് 50 ദിനാര്‍ പിഴ ചുമത്തി. മാര്‍ച്ചിലാണ് ഇവര്‍ അറസ്റ്റിലാവുന്നത്.