മനാമ: കാറും എയര്‍ കണ്ടീഷണറുകളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും മോഷ്ടിച്ച യുവാക്കളെ സതേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 34 ഉം 38 ഉം വയസ്സുള്ള യുവാക്കള്‍ മോഷ്ടിച്ച കാര്‍ ഉപയോഗിച്ച് അല്‍ ഹാജിയാത്തിലെ ഒരു വെയര്‍ഹൗസില്‍ നിന്ന് എയര്‍ കണ്ടീഷണറുകളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും മോഷ്ടിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചയുടനെ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. മയക്കുമരുന്ന് എന്ന് സംശയിക്കുന്ന വസ്തുക്കളും ഇവരില്‍ നിന്ന് അധികൃതര്‍ കണ്ടെത്തി. ആവശ്യമായ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.