മനാമ: കെഎന്‍ബിഎയുടെ നേതൃത്വത്തില്‍ നടത്തിയ മൂന്നാമത് കെഎന്‍ബിഎ കപ്പ് നാടന്‍ പന്ത് കളി ടൂര്‍ണമെന്റില്‍ കെഎന്‍ബിഎ സ്‌ട്രൈക്കേഴ്സിനെ ഒരു വരയ്ക്ക് തോല്‍പ്പിച്ചുകൊണ്ട് ബികെഎന്‍ബിഎഫ് ചമ്പ്യാന്‍മാരായി. ടൂര്‍ണമെന്റിലെ മികച്ച കൈവെട്ടുകാരന്‍, മികച്ച കാലടിക്കാരന്‍, ഫൈനലിലെ മികച്ച കളിക്കാരന്‍ എന്നീ വ്യക്തിഗത സമ്മാനങ്ങള്‍ക്ക് ബികെഎന്‍ബിഎഫ് താരം ശ്രീരാജ് സിപി അര്‍ഹനായി.
ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ച വച്ചതിന് ബികെഎന്‍ബിഎഫ് താരങ്ങളായ റിന്റോമോന്‍ തോമസും ലിബു ചെറിയാനും അര്‍ഹരായി. കെഎന്‍ബിഎ ലെജന്‍സും, ബികെഎന്‍ബിഎഫ് ലെജന്‍സും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ബികെഎന്‍ബിഎഫ് ലെജന്‍സ് വിജയികളായി.
സൗഹൃദ മത്സരത്തിലെ മികച്ചകളിക്കാരനായി ബികെഎന്‍ബിഎഫ് ലെജന്‍സ് താരം പ്രസാദ് അര്‍ഹനായി. ബികെഎന്‍ബിഎഫ് ടീമിനെയും, ടൂര്‍ണമെന്റില്‍ വ്യക്തിഗത സമ്മാനങ്ങള്‍ നേടിയവരെയും ബഹ്റൈന്‍ കേരള നേറ്റീവ് ഫെഡറേഷന്‍ ആദരിച്ചു.