മനാമ: ‘ഷെഫ്‌സ് പാലറ്റ്’ ബഹ്റൈന്‍ കേരളീയ സമാജവുമായി ചേര്‍ന്ന് നടത്തിയ ഗ്ലോബല്‍ റൈസ് ഫ്യൂഷന്‍ ഫെസ്റ്റ് പാചക മത്സരം ഏപ്രില്‍ ഒന്നിന് വൈകുന്നേരം 5 മണിക്ക് ബഹ്റൈന്‍ കേരളീയ സമാജം ഡൈമണ്ട് ജൂബിലി ഹാളില്‍ വച്ച് നടന്നു.
ബഹ്റൈനില്‍ ലഭ്യമാകുന്ന വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ തരം റൈസ് ഉപയോഗിച്ച് പാചക കലയിലെ സര്‍ഗ്ഗാത്മകതയും നവീകരണവും സമന്വയിപ്പിച്ച് വിവിധ രാജ്യങ്ങളിലെ പാചക മത്സാരാര്‍ത്ഥികള്‍ പങ്കെടുത്ത ചെഫ്സ് പാലറ്റ് ഗ്ലോബല്‍ റൈസ് ഫ്യൂഷന്‍ഫെസ്റ്റ് പാചക മത്സരം ഏറെ ജന ശ്രദ്ധയാകര്‍ഷിച്ചു.
ഭാഗ്യ എല്ഗിവിറ്റ (ശ്രീലങ്ക) ഒന്നാം സ്ഥാനവും ശിവാ ബിക രണ്ടാം സ്ഥാനം, ബുഷറ റസാഖ് മൂന്നാം സ്ഥാനവും നേടി. ബെസ്റ്റ് ക്രീയേറ്റിവിറ്റിയില്‍ ആബിദ സഗീര്‍, ബെസ്റ്റ് പ്രസന്റേഷന്‍ ലീമ ജോസഫ്, ബെസ്റ്റ് ഫ്യൂഷന്‍ സുനിത റോസാരിയോ എന്നിവര്‍ വിജയികളായി.
ഷെഫ് മൗറിസിയോ ഫെറായുവോലോ (ഇറ്റലി) ഷെഫ് ഹനാന്‍ ഓസ്മാന്‍ (ഇജിപ്ത്) ഷെഫ് പിക്കോ ആലപ്പാട്ട് (ഇന്ത്യ) ഷെഫ് റെനലിന്‍ മെനറ്റോ (ഫിലിപൈന്‍സ്) എന്നിവര്‍ പ്രധാന വിധികര്‍ത്താക്കളായിരുന്നു.
ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ ഉദ്ഘാടനം ചെയ്ത റൈസ് ഫ്യൂഷന്‍ ഫെസ്റ്റ് ഷെഫ് അനാന്‍ എം ആലാത്തൂവി ആശംസകള്‍ അര്‍പ്പിച്ചു. റൈസ് ഫ്യൂഷന്‍ വിജയികള്‍ക്കുള്ള സമ്മാന ദാനം ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള നിര്‍വഹിച്ചു.
ഷെഫ്സ് പാലറ്റ് പാചക കലയോടുള്ള അഭിനിവേശം വളര്‍ത്താന്‍ വിവിധ പരിപാടികള്‍ ലക്ഷ്യമിടുന്നതായും പാചക കലയെ കുറിച്ചുള്ള വെബിനാറുകള്‍, പാചക മത്സരങ്ങള്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള പാചക ക്ളാസ്സുകള്‍ എന്നിവ ഭാവിയില്‍ സംഘടിപ്പിക്കുമെന്നും ഷെഫ്സ് പാലറ്റ് ഒഫീഷ്യല്‍സ് അറിയിച്ചു..
ഒട്ടനവധി മത്സരാര്‍ഥികള്‍ പങ്കെടുത്ത റൈസ് ഫ്യൂഷന്‍ ഫെസ്റ്റ് മത്സരങ്ങള്‍ കാണാനും അനുഭവങ്ങള്‍ പങ്കിടാനും ഒട്ടനവധി ആളുകള്‍ ബഹ്റൈന്‍ കേരളീയ സമാജം ഡൈമണ്ട് ജൂബിലി ഹാളില്‍ എത്തുചേര്‍ന്നത് പ്രത്യേക അനുഭവമായി.