മനാമ: മനുഷ്യത്വത്തിന്റെയും മാനവിക മൂല്യങ്ങളുടെയും മത സൗഹാര്‍ദ്ദത്തിന്റെയും വിളനിലമായ മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന അപഹാസ്യവും അപലപനീയവുമാണെന്ന് കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി.
വ്യത്യസ്ത മതവിഭാഗക്കാരും രാഷ്ട്രീയ ആശയധാരയുള്ളവരും പരസ്പരം സ്‌നേഹത്തോടെയും സഹകരണത്തോടെയും സഹവസിച്ച് പോരുന്ന ജില്ല പ്രാദേശിക വൈവിധ്യത്തിലും സഹിഷ്ണുതയിലും സാഹോദര്യത്തിലും രാജ്യത്തിന് തന്നെ മാതൃകയാണ്. ജില്ല നേടിയെടുത്ത വിദ്യാഭ്യാസ സാമൂഹിക പുരോഗതി അതിന്റെ തെളിവാണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആര്‍എസ്എസും സംഘ്പരിവാര്‍ സംഘടനകളും ജില്ലയെ കുറിച്ചും പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ കുറിച്ചും നടത്തിപ്പോരുന്ന വിഷലിപ്തമായ കള്ള പ്രചാരണങ്ങള്‍ ആവര്‍ത്തിക്കുക വഴി അവരെ പ്രീതിപ്പെടുത്താനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. എന്നാല്‍ അത്തരം പ്രസ്താവനകള്‍ ശ്രീനാരായണീയ സമൂഹവും കേരളവും ചവറ്റ് കോട്ടയിലേക്ക് തള്ളുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.