മനാമ: പൊതു റോഡുകളിലേക്കുള്ള ട്രക്കുകളുടെ പ്രവേശന സമയം പുനക്രമീകരിക്കാനുള്ള നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വോട്ടിനിടും. നിലവിലെ രാവിലെ 6 മുതല്‍ 8 വരെയാണ് ട്രക്കുകള്‍ക്ക് നിയന്ത്രണമുള്ളത്.
ട്രക്ക് ഗതാഗതത്തിന് അനുവദനീയമായ സമയം പുനപ്പരിശോധിക്കണമെന്ന് എംപിമാരായ ലുല്‍വ അല്‍ റുമൈഹി, മുനീര്‍ സെറൂര്‍, ബദര്‍ അല്‍ തമീമി എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള ഷെഡ്യൂള്‍ തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് എംപിമാര്‍ പറയുന്നു.
പല റോഡുകളിലും രാവിലെ കാറുകളുടെയും ട്രക്കുകളുടെയും എണ്ണം കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും സമയക്രമീകരണം വരുത്തുന്നത് വാഹനമോടിക്കുന്നവരുടെ സമ്മര്‍ദ്ദം കുറയ്ക്കുമെന്നും സമയം ലാഭിക്കാമെന്നും എംപിമാര്‍ പറഞ്ഞു. അതേസമയം, ഈ നിര്‍ദേശത്തോട് ആഭ്യന്തര മന്ത്രാലയം എതിര്‍പ്പുകള്‍ അറിയിച്ചിട്ടുണ്ട്.