മനാമ: കഴിഞ്ഞ 19 വര്‍ഷമായി ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്) 2025-2027 വര്‍ഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റെടുത്തു. അദ്‌ലിയ കാള്‍ട്ടന്‍ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങ് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ ജനാഹി ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി രവികുമാര്‍ ജെയിന്‍, ബ്രോഡന്‍ കോണ്‍ട്രാക്ടിങ് കമ്പനി എം.ഡി ഡോ. കെ.എസ് മേനോന്‍ എന്നിവര്‍ വീശിഷ്ടാതിഥികളായിരുന്നു. തുടര്‍ന്ന് പാക്ട് കുടുംബത്തില്‍ നിന്നുള്ള പത്താം ക്ലാസ്സിലെയും പ്ലസ് ടു വിലെയും വിദ്യാര്‍ത്ഥികളെ ആദരിച്ചു. ശേഷം നടന്ന കരിയര്‍ സംബന്ധമായും വിവിധ കോഴ്‌സുകളെ സംബന്ധിച്ചും വര്‍ത്തമാന കാലത്തെ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന വിഷയത്തെ കുറിച്ചും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സെഷനുകള്‍ ശ്രദ്ധേയമായിരുന്നു.
സിസ്‌കോഡ് ഡയറക്ടര്‍ സജിന്‍ ഹെന്‍ട്രി, ഡോ.പ്രവീണ്‍ (റോയല്‍ ബഹ്റൈന്‍ ഹോസ്പിറ്റല്‍) യൂണിഗ്രാഡ് ഡയറക്ടര്‍ സുജ ജെപി മേനോന്‍, അമോഹ ഗ്രൂപ്പ് സിഇഒ ഖിളര്‍ മുഹമ്മദ് എന്നിവരാണ് ചര്‍ച്ച നയിച്ചത്. കൂടാതെ ബഹ്റൈന്‍ സന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന പാക്ട് അംഗങ്ങളായ ശറഫുദ്ധീന്‍ മാരായമംഗലം, പ്രിയ രാജേഷ് എന്നിവരുടെ മാതാപിതാക്കളെയും ചടങ്ങില്‍ ആദരിച്ചു.
അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളായി ജ്യോതികുമാര്‍ മേനോന്‍ (ചീഫ് കോര്‍ഡിനേറ്റര്‍), അശോക് കുമാര്‍ (പ്രസിഡന്റ്), ശിവദാസ് നായര്‍ (ജനറല്‍ സെക്രട്ടറി), ഗോപാലകൃഷ്ണന്‍, സുഭാഷ് മേനോന്‍, ഇവി വിനോദ് (വൈസ് പ്രസിഡന്റുമാര്‍) രവി മാരാത്ത് (അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി), മൂര്‍ത്തി നൂറണി (ട്രഷറര്‍), സുധീര്‍ (അസിസ്റ്റന്റ് ട്രഷറര്‍), ജഗദീഷ് (മീഡിയ &മെമ്പര്‍ഷിപ്പ് സെക്രട്ടറി), ദീപക് വിജയന്‍, അശോക് മണ്ണില്‍ (മെമ്പര്‍ഷിപ്പ് സെക്രട്ടറിമാര്‍), അനില്‍ കുമാര്‍ (ഐ.ടി &മെമ്പര്‍ഷിപ്പ്), സല്‍മാനുല്‍ ഫാരിസ് (സെക്രട്ടറി പബ്ലിക് റിലേഷന്‍), രമേഷ് കെ.ടി, രാംദാസ് നായര്‍, സതീഷ്‌കുമാര്‍ ഗോപാലകൃഷ്ണന്‍ (ഉപദേശക സമിതി അംഗങ്ങള്‍). വനിത വിഭാഗം ഭാരവാഹികളായി സജിത സതീഷ് (പ്രസിഡന്റ്), ഉഷ സുരേഷ് (ജനറല്‍ സെക്രട്ടറി), രമ്യ ഗോപകുമാര്‍ (വൈസ് പ്രസിഡന്റ്), ധന്യ രാഹുല്‍ (സ്‌പോര്‍ട്‌സ് & പ്രോഗ്രാം), ഷീബ ശശി (എന്റര്‍ടൈന്‍മെന്റ്&അഡ്മിന്‍), രമ്യ സുധി (പബ്ലിക് റിലേഷന്‍&മെമ്പര്‍ഷിപ്പ് തുടങ്ങിയവരാണ് സ്ഥാനമേറ്റത്. വൈസ് പ്രസിഡന്റ് രവി മാരാത്ത് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.