മനാമ: കേരള കാത്തലിക് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന് മെയ് 9 ആം തീയതി തുടക്കം കുറിക്കും. സ്‌പോര്‍ട്‌സ് സെക്രട്ടറി നിക്‌സണ്‍ വര്‍ഗീസ്, ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ചെയര്‍മാന്‍ റോയ് ജോസഫ്, വൈസ് ചെയര്‍മാന്‍മാരായ അബ്ദുള്‍ റഷീദ് (പാന്‍ ഏഷ്യ), റോയ് സി ആന്റണി, കോര്‍ഡിനേറ്റര്‍ റെയ്‌സണ്‍ മാത്യു, കമ്മിറ്റി അംഗങ്ങളായ ജോബി ജോര്‍ജ്ജ്, സിജി ഫിലിപ്പ്, അനൂപ്, ജയ കുമാര്‍, വിനോദ് ഡാനിയല്‍ എന്നിവരടങ്ങുന്ന സംഘാടകസമിതിയാണ് ടൂര്‍ണമെന്റ് നിയന്ത്രിക്കുന്നത്.
രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന, ഇന്റര്‍നാഷണല്‍ ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ, ബഹ്റൈന്‍, പാക്കിസ്ഥാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുമെന്ന് കെസിഎ പ്രസിഡന്റ് ജെയിംസ് ജോണും, ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: റോയ് ജോസഫ്- 3340 2088, റോയ് സി ആന്റണി -3968 1102.