മനാമ: ഗാര്‍ഹിക തൊഴിലാളികളുടെ വിസ മറ്റു വിസകളിലേക്ക് മാറ്റുന്നത് തടയാന്‍ ലേബര്‍ മാര്‍ക്കറ്റ് നിയമം ഭേദഗതി ചെയ്യണമെന്ന് എം.പി മറിയം അല്‍ സയേദ്. നിര്‍ദേശപ്രകാരം വീട്ടു ജോലി എടുക്കുന്ന വ്യക്തിയ്ക്ക് ആ വീട്ടില്‍ തന്നെതുടരുകയോ മറ്റൊരു വീട്ടിലേക്ക് മാറാനോ സാധിക്കും. മറ്റുജോലികളിലേക്ക് മാറണമെങ്കില്‍ രാജ്യം വിടണം.
ഗാര്‍ഹിക ജോലിക്കെത്തുന്നവര്‍ക്ക് മറ്റു ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നത് മാന്‍പവര്‍ ഏജന്‍സികള്‍ വഴി അവരെ നിയമിച്ച പൗരന്മാര്‍ക്ക് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും കരട് നിയമത്തോടൊപ്പം നല്‍കിയ വിശദീകരണ മെമ്മോറാണ്ടത്തില്‍ എം.പി പറയുന്നു. കൂടാതെ യഥാര്‍ത്ഥ കരാറിന് പുറത്തെ ജോലികള്‍ക്ക് തയാറാകുമ്പോള്‍ അനധികൃതമായ ജോലി ചെയ്യാനും അതുവഴി ഇവര്‍ ചൂഷണത്തിന് വിധേയരാവാനും കാരണമാകുമെന്നും എം.പി ചൂണ്ടിക്കാട്ടി.