മനാമ: ഏപ്രില്‍ 11ന് ആരംഭിക്കുന്ന ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീയുടെ സുരക്ഷക്കായി ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ (ബി.ഐ.സി) ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം സജ്ജമെന്ന് റെസ്‌ക്യൂ ടീം തലവന്‍ അബ്ദുള്ള ഖുത്താമി അറിയിച്ചു. വിവിധ തസ്തികകളിലായി 70 പേരാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘത്തിലുള്ളത്.
പരിചയസമ്പന്നരായ ഉദ്യോഗസ്ഥരാണ് ടീമിലുള്ളതെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ടീമിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ശൈഖ് അബ്ദുല്ല ബിന്‍ ഈസ അല്‍ ഖലീഫ നയിക്കുന്ന ബഹ്‌റൈന്‍ മോട്ടോര്‍ ഫെഡറേഷനും (ബി.എം.എഫ്) ശൈഖ് സല്‍മാന്‍ ബിന്‍ ഈസ അല്‍ ഖലീഫയുടെ കീഴില്‍ ബി.ഐ.സിയും നല്‍കുന്ന തുടര്‍ച്ചയായ പിന്തുണക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.