മനാമ: ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ മത്സരങ്ങളോടനുബന്ധിച്ച് സമഗ്രമായ ഗതാഗത പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ബിഐസി മീഡിയ സെന്ററില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അറിയിച്ചു. ഏപ്രില്‍ 11 മുതല്‍ 13 വരെ സഖീറിലെ ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലാണ് ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ നടക്കുക.
ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലേക്കുള്ള റോഡുകളില്‍ അനധികൃത പ്രവേശനം തടയുന്നതിനായി വാഹന ചെക്ക്പോസ്റ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ ഇലക്ട്രോണിക് ആക്സസ് പോയിന്റുകളുള്ള വിപുലീകരിച്ച പ്രവേശന ഗേറ്റുകള്‍, തിരക്ക് ഒഴിവാക്കാന്‍ മൂന്ന് താല്‍ക്കാലിക കാല്‍നട പാലങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ സജ്ജമാക്കിയെന്ന് യോഗത്തില്‍ അറിയിച്ചു.