മനാമ: ഏപ്രില്‍ 11ന് ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ ആരംഭിക്കുന്ന ഫോർമുല 1 ബഹ്‌റൈൻ ഗ്രാൻഡ് പ്രീയുടെ ഒരുക്കങ്ങൾ മന്ത്രിസഭ അവലോകനം ചെയ്തു. ഗുദൈബിയ പാലസിൽ നടന്ന പ്രതിവാര യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷത വഹിച്ചു.