മനാമ: വാഹനത്തിന് തീയിട്ട 24 വയസ്സുകാരനെ അറസ്റ്റ് ചെയ്തു. അല്‍ ഹജ്‌യാത്ത് ഏരിയയിലാണ് സംഭവം. പോലീസിന് റിപ്പോര്‍ട്ട് ലഭിച്ച് 12 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.