മനാമ: ശുചിത്വവും സുസ്ഥിരതയും മുന്‍നിര്‍ത്തി ബഹ്‌റൈനിലുടനീളം പുനരുപയോഗ വേസ്റ്റ്ബിന്നുകളും അത്യാധുനിക മാലിന്യ ട്രക്കുകളും വിന്യസിക്കും. ഗള്‍ഫ് സിറ്റി ക്ലീനിംഗ് കമ്പനിയുടെ പുതിയ മാലിന്യ ട്രക്കുകളുടെ ഔദ്യോഗിക ലോഞ്ചിംഗ് വേളയില്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയ അണ്ടര്‍-സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയാണ് ഇക്കാര്യം പറഞ്ഞത്.