മനാമ: ആറ് വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 15 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകന്റെ അപ്പീല്‍ തള്ളി. രണ്ടു കേസുകളാണ് 27-കാരനായ അധ്യാപകനെതിരെ ചുമത്തിയിരിക്കുന്നത്. ഇതില്‍ ഏഴ് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസാണ് ഉന്നത കോടതി ശരിവെച്ചത്. ഈ കേസില്‍ പ്രതി അഞ്ചുവര്‍ഷം തടവുശിക്ഷ അനുഭവിക്കണം.
‘മനുഷ്യ ചെന്നായ’ എന്ന് വിളിപ്പേരുള്ള ബഹ്റൈനി സ്വദേശി ക്യാമ്പസിന് പുറത്ത് തന്റെ കാറിനകത്ത് വെച്ചാണ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. രണ്ടാമത്തെ കേസിലാണ് അഞ്ച് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചതിന് 10 വര്‍ഷത്തെ തടവുശിക്ഷയുള്ളത്.
ഏപ്രിലിലാണ് 14 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും ആണ്‍കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള വ്യക്തി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും തന്റെ സ്ഥാനം ചൂഷണം ചെയ്തതിനും രണ്ട് വ്യത്യസ്ത കേസുകളില്‍ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.