മനാമ: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബഹ്റൈന്‍ അന്താരാഷ്ട്ര പുസ്തകമേള തിരിച്ചെത്തുന്നു. കോവിഡ്-19 കാരണം നിര്‍ത്തിവെച്ചിരുന്ന പുസ്തകമേള ബഹ്റൈന്‍ അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്ററില്‍ ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 1 വരെ നടക്കും. ബഹ്റൈന്‍ അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്റര്‍ തന്നെയാണ് പുസ്തകമേളക്ക് ആതിഥേയത്വം വഹിക്കുന്നതും.
ബഹ്റൈനില്‍ നിന്നും വിദേശത്ത് നിന്നുമുള്ള നിരവധി പുസ്തകങ്ങള്‍, എഴുത്തുകാര്‍, പ്രസാധകര്‍ പങ്കെടുക്കുന്ന മേള മുന്‍ പതിപ്പുകളേക്കാള്‍ വലുതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാംസ്‌കാരിക സ്ഥാപനങ്ങളുടെയും സാഹിത്യ സംഘടനകളുടെയും പങ്കാളിത്തവും ഉണ്ടാകും.