മനാമ: മുഹറഖിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ പരിസരത്ത് പുതിയ പാര്‍ക്കിംഗ് സൗകര്യം ഒരുങ്ങുന്നു. ആഘോഷങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുമ്പോള്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സ്‌കൂളുകളുടെ പരിസരത്ത് കാര്‍ പാര്‍ക്ക് ചെയ്യാം.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും പ്രധാന ഒത്തുചേരലുകളില്‍ അത്യാവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ നല്‍കുന്നതിനുമുള്ള സംരംഭത്തിന് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകാരം നല്‍കി. പ്രദേശത്തുടനീളമുള്ള തിരഞ്ഞെടുത്ത സ്‌കൂളുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.