മനാമ: സ്ത്രീകളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ പുരുഷ ജീവനക്കാരെ വിലക്കണമെന്ന് നിര്‍ദേശം. സ്ത്രീകള്‍ക്ക് തൊഴിലിന് മുന്‍ഗണന നല്‍കുകയും ‘സാമൂഹിക അസ്വസ്ഥത’ പരിഹരിക്കുകയും ചെയ്യുക എന്നതാണ് മുനിസിപ്പല്‍ നിര്‍ദേശത്തിന്റെ ലക്ഷ്യം.
സ്ത്രീകളുടെ വസ്ത്രങ്ങള്‍, തയ്യല്‍ കട, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളില്‍ നിന്ന് പുരുഷ തൊഴിലാളികളെ വിലക്കാനുള്ള വിവാദപരമായ എന്നാല്‍ വ്യാപകമായി പിന്തുണയ്ക്കുന്ന ഒരു നിര്‍ദ്ദേശം വ്യവസായ, വാണിജ്യ മന്ത്രാലയം അവലോകനം ചെയ്യുകയാണ്.
മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ നീക്കം ‘പൊതുജന ആശങ്ക വര്‍ധിക്കുന്നതിനെ’ തുടര്‍ന്നാണെന്നും തൊഴിലില്ലാത്ത ബഹ്റൈനി സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നു.