മനാമ: കാര്‍ഷിക വിളവെടുപ്പ് ഉത്സവമായ വിഷു ആഘോഷിക്കാന്‍ പ്രവാസി മലയാളികള്‍ ഒരുങ്ങി. ഒത്തുചേരലിന്റെയും പങ്കുവെക്കലിന്റെയും കൂട്ടായ്മയുടെയും സന്ദേശങ്ങള്‍ നല്‍കുന്ന ആഘോഷങ്ങളാണ് മലയാളിയ്ക്ക് ഓണവും ക്രിസ്മസും പെരുന്നാളും വിഷുവുമെല്ലാം.
വിഷുക്കണിയും സദ്യയുമൊരുക്കാന്‍ പതിവുതെറ്റിക്കാതെ പ്രവാസി മലയാളികള്‍ തയ്യാറായിക്കഴിഞ്ഞു. ഇത്തവണ വിഷു തിങ്കളാഴ്ച ആയതിനാല്‍ ഒട്ടുമിക്കവര്‍ക്കും ജോലിയില്‍ നിന്നും ലീവ് എടുക്കേണ്ടി വരും. എന്നിരുന്നാലും കൊല്ലത്തില്‍ ഒരിക്കലുള്ള വിഷു ആഘോഷിക്കാന്‍ ഒരുങ്ങിയിട്ടുണ്ട്.
പഴം, പച്ചക്കറികള്‍, വാഴയില എന്നിവ ശനിയാഴ്ച മുതല്‍ കേരളം, തമിഴ്നാട്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഗള്‍ഫിലെ വിപണികളിലെത്തിയിട്ടുണ്ട്. വിഷുക്കണിയും കൈനീട്ടവും സദ്യയും പോലെ വിഷു ആഘോഷങ്ങളുടെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് വിഷുക്കോടി. അതുകൊണ്ടുതന്നെ തുണിത്തരങ്ങളുടെ വിപണിയും സജീവമാണ്.
എല്ലാ വായനക്കാര്‍ക്കും ബഹ്റൈന്‍ വാര്‍ത്തയുടെ വിഷു ആശംസകള്‍