മനാമ: വഴക്കിനിടെ 30 കാരന്റെ മൂക്ക് കടിച്ചെടുത്തു. ഇയാള്‍ക്ക് 10 ശതമാനം വൈകല്യം സംഭവിച്ചതായി ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. വഴക്കിനിടെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ യുവാവിന്റെ മൂക്കിന് കടിച്ചതെന്ന് 42 കാരനായ ബഹ്റൈനി കോടതിയില്‍ പറഞ്ഞു.
ആക്രമണത്തിന് ഇരുവരും ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. എന്നാല്‍ 42 കാരനായ ബഹ്റൈനിക്കെതിരെ മനപൂര്‍വമല്ലാത്ത വൈകല്യം വരുത്തിയതിന് കുറ്റം ചുമത്തിയിട്ടുണ്ട്.