മനാമ: ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രിയില്‍ ഒന്നാമതെത്തിയ മക്ലാരന്‍ ടീമിലെ ഓസ്‌ക്കാര്‍ പിയാസ്ട്രിയുടെ വിജയം ആഘോഷമാക്കി രാജ്യം. ബഹ്റൈനിലുടനീളമുള്ള പ്രധാന ലാന്‍ഡ്മാര്‍ക്കുകളും സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങളും മക്ലാരന്‍ ടീമിന്റെ നിറമായ ഓറഞ്ചില്‍ പ്രകാശപൂരിതമാക്കി.
ബഹ്റൈന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍, ഫോര്‍ സീസണ്‍ ഹോട്ടല്‍, ബിബികെ ബാങ്ക് തുടങ്ങിയ നിരവധി സ്വകാര്യ, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വിജയികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഓറഞ്ച് നിറത്തില്‍ തിളങ്ങി.
ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ (ബിഐസി) നടന്ന പോഡിയം ചടങ്ങില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ടീം മക്ലാരന്റെ വിജയിയായ ഓസ്‌ക്കാര്‍ പിയാസ്ട്രിക്ക് അവാര്‍ഡ് സമ്മാനിച്ചു. പോഡിയം ഫിനിഷര്‍മാരെയും പങ്കെടുത്ത എല്ലാ ടീമുകളെയും രാജകുമാരന്‍ അഭിനന്ദിച്ചു.