മനാമ: ഇന്ന് രാവിലെ ബഹ്റൈനില്‍ വീശിയ പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ചില സമയങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം, പൊടിപടലങ്ങള്‍ കൂടി വരുന്നതിനാല്‍ വാഹനമോടിക്കുന്നവരും പുറത്തിറങ്ങുന്നവും അതീവ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിന്റെ അറിയിപ്പില്‍ പറയുന്നു. അതേസമയം, കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തീരസംരക്ഷണ സേന അഭ്യര്‍ത്ഥിച്ചു.