മനാമ: ബുരി ടണലില്‍ വെള്ളം ചോര്‍ന്നൊലിക്കുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കായി അണ്ടര്‍പാസ് പൂര്‍ണ്ണമായും അടച്ചിടുകയും ചുറ്റുമുള്ള റോഡുകളിലേക്ക് ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്യും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് പൊതുമരാമത്ത് മന്ത്രാലയമാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.
നാളെ രാത്രി 11 മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെയാണ് അറ്റകുറ്റപ്പണികള്‍ നടക്കുക. പൗരന്മാരും താമസക്കാരും അവരുടെ സുരക്ഷയ്ക്കായി ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് അറിയിച്ചു.