മനാമ: മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ കാര്‍ വില്‍പ്പനക്കാരന് ജയില്‍ ശിക്ഷ. പാക്കിസ്ഥാന്‍ സ്വദേശിയായ 31 വയസ്സുകാരനാണ് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ കഴിഞ്ഞാല്‍ നാടുകടത്തും.
ലാഹോറില്‍ നിന്ന് ബഹ്റൈനിലേക്ക് ഒരു കിലോഗ്രാമില്‍ കൂടുതല്‍ മെത്താഫെറ്റാമൈന്‍ കടത്താന്‍ പ്രതിശ്രുത വധുവിനെ ഉപയോഗിച്ചതിനാണ് യുവാവിന് ശിക്ഷ ലഭിച്ചത്. കൂടാതെ 3,000 ദിനാര്‍ പിഴയും അടക്കണം.
അതേസമയം, 23 വയസ്സുള്ള പ്രതിശ്രുത വധുവിനെ മയക്കുമരുന്ന് കള്ളക്കടത്ത് കുറ്റത്തില്‍ നിന്ന് കുറ്റവിമുക്തയാക്കിയതായി ഹൈ ക്രിമിനല്‍ കോടതി വിധിച്ചു.