ശവ്വാൽ മാസപ്പിറവി ദൃശ്യമായി: ബഹ്‌റൈനിൽ ചെറിയ പെരുന്നാൾ നാളെ (ചൊവ്വാഴ്ച)

മനാമ: സൗദിയിൽ പരമ്പരാഗത രീതി അനുസരിച്ച് ചാന്ദ്ര നിരീക്ഷണ സമിതി നടത്തിയ നിരീക്ഷണത്തിൽ ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ നാളെ ജൂൺ 4 (ചൊവ്വ) ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സ്ഥിരീകരിച്ചു. സൗദി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  ബഹ്‌റൈൻ, യുഎ ഇ അടക്കം വിവിധ ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് പെരുന്നാൾ. വരുന്ന ഞായർ വരെ സർക്കാർ അവധി തുടരും. ശവ്വാൽ 3വരെ സ്വകാര്യ മേഖലയ്ക്കും അവധി ആണ്.