മനാമ: അല്‍ ഹാജിയാത്ത് ഏരിയയില്‍ താമസ കെട്ടിടത്തിലുണ്ടായ തീപ്പിടത്തില്‍ ബഹ്‌റൈനികളായ മാതാവും മകനും മരിച്ചു. 30 വയസ്സുകാരനായ യുവാവും 48 വയസ്സുള്ള മാതാവുമാണ് മരിച്ചത്. ഒമ്പത് നിലകളുള്ള കെട്ടിടത്തില്‍ രണ്ടാം നിലയിലുള്ള ഫ്‌ലാറ്റിലാണ് തീപ്പിടിച്ചത്.
തീപ്പടര്‍ന്നതിനെ തുടന്ന് കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്നും വീണാണ് മാതാവ് മരണപ്പെട്ടത്. ഫ്‌ലാറ്റില്‍ എട്ടുപേരാണുണ്ടായിരുന്നത്. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് മറ്റുള്ള താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
തീ പടര്‍ന്ന കെട്ടിടം പൂര്‍ണമായും കത്തിയ നിലയിലാണ്. സമീപത്തെ റൂമുകളിലേക്കും തീപടര്‍ന്നിരുന്നു. അപകട കാരണം സ്ഥിരീകരിച്ചിട്ടില്ല. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.