മനാമ: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും. കര്‍ദിനാള്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനാണ് അനുശോചന സന്ദേശം അയച്ചത്.
വത്തിക്കാന്‍ രാജ്യത്തിന്റെയും വിശ്വാസികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സകല മനുഷ്യര്‍ക്കിടയിലും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലും സംഘര്‍ഷവും യുദ്ധവും നിരസിച്ച് ന്യായമായ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിലും മാര്‍പാപ്പ വഹിച്ച പങ്കിനെ അനുസ്മരിച്ചുമാണ് അനുശോചനം രേഖപ്പെടുത്തിയത്.
മാര്‍പ്പാപ്പയുടെ നിര്യാണത്തില്‍ മന്ത്രിസഭയും സര്‍ക്കാര്‍, സര്‍ക്കേതര ഉദ്യേഗസ്ഥര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരും അനുശോചനം അറിയിച്ചു.