മനാമ: അല്‍ ലോസിയില്‍ ബസ്സിന് തീയിട്ട രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവം നടന്ന് നാല് മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്‌തെനും തീപ്പിടത്തില്‍ മറ്റൊരു വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചതായും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.