മനാമ: പെര്‍മിറ്റ് ഇല്ലാതെ തീര്‍ത്ഥാടകരെ മക്കയിലേക്ക് കൊണ്ടുപോയ ലൈസന്‍സില്ലാത്ത ഹജ്ജ് യാത്രാ ഗ്രൂപ്പിന്റെ നടത്തിപ്പുകാരന് 10,000 ദിനാര്‍ പിഴ. യാത്രക്കിടെ രണ്ട് ബഹ്റൈന്‍ തീര്‍ത്ഥാടകര്‍ ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്തിരുന്നു. 2023ലാണ് സംഭവം.
അബ്ദുല്‍ അസീസ് മുറാദ് ഷാജിയും സയ്യിദ് അബ്ബാസ് സയ്യിദ് അഹമ്മദും യഥാക്രമം ജൂണ്‍ 30 നും ജൂലൈ 1 നുമാണ് മരണപ്പെട്ടത്. 80 പേരെയാണ് തീര്‍ത്ഥാടനത്തിന് കൊണ്ടുപോയത്. ഓരോരുത്തര്‍ക്കും 500 ബഹ്റൈന്‍ ദിനാര്‍ വീതം ഈടാക്കി. ഗ്രൂപ്പിനോ അതിന്റെ സംഘാടകനോ അംഗീകൃത ഹജ്ജ് ഓപ്പറേറ്ററുടെ കീഴില്‍ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നില്ല.