മനാമ: രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍നിന്ന് മോട്ടോര്‍സൈക്കിളുകളും പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച 20കാരന്‍ പിടിയില്‍. മോഷണവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഒന്നിലധികം കെട്ടിടങ്ങളില്‍ നിന്ന് പണം, രണ്ട് മോട്ടോര്‍ സൈക്കിളുകള്‍, നിരവധി മൊബൈല്‍ ഫോണുകള്‍ എന്നിവ മോഷ്ടിച്ചതിനാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച നിരവധി റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അറസ്റ്റ് എന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു.