മനാമ: ചരിത്രകാരന്‍ എംജിഎസ് നാരായണന്റെ വിയോഗത്തില്‍ മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. 1932 ല്‍ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ജനിച്ച, കാലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്ര വിഭാഗം തലവനായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക് കൗണ്‍സിലിന്റെ തലവനായും വിവിധ മേഖലകളില്‍ സ്വന്തമായ അടയാളങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ചരിത്രത്തിലെ ആഴത്തിലുള്ള അറിവും അനുഭവങ്ങളും അധ്യാപനത്തിലുള്ള കഴിവും ചരിത്രയാത്ഥാര്‍ത്യങ്ങളെ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യാനും ചരിത്ര പഠനങ്ങളെ ജനകീയവല്‍കരിക്കാനും സാധിച്ചു. ഇരുനൂറിലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണം കേരളീയ പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്ന് എംജെപിഎ പ്രസിഡന്റ് ചെമ്പന്‍ ജലാല്‍, ജനറല്‍ സെക്രട്ടറി പ്രവീണ്‍ മേല്‍പത്തൂര്‍ എന്നിവര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.