മനാമ: റെസിഡന്‍ഷ്യല്‍ ഏരിയകളിലെ രാത്രി വൈകി പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് പൂട്ടിടാന്‍ മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍. കടകള്‍ അര്‍ദ്ധരാത്രിയോടെ അടച്ചിടാനാണ് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.
താമസക്കാരുടെ സമാധാനവും ക്ഷേമവും സംരക്ഷിക്കുന്നതിന് വാണിജ്യ പ്രവര്‍ത്തന സമയം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പല്‍ കൗണ്‍സില്‍ വ്യവസായ, വാണിജ്യ, ആഭ്യന്തര മന്ത്രാലയങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ആവശ്യമായ ലൈസന്‍സുകളോ, വാണിജ്യ രജിസ്‌ട്രേഷന്‍ അനുമതികളോ ഇല്ലാതെ പലപ്പോഴും 24 മണിക്കൂറും തുറന്നിരിക്കുന്ന കടകളുടെ വ്യാപനത്തെക്കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ നാറിന്റെ നേതൃത്വത്തില്‍ ഈ നിര്‍ദേശം വരുന്നത്.