മനാമ: ബഹ്റൈന്‍ പൊതു സുരക്ഷാ സേനയെ ബഹ്റൈന്‍ പോലീസ് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഒരുങ്ങുന്നു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ ചട്ടക്കൂട് ആധുനികവല്‍ക്കരിക്കാനും പുനക്രമീകരിക്കാനും ലക്ഷ്യമിട്ടാണ് പരിഷ്‌ക്കാരം.
ആഭ്യന്തര മന്ത്രാലയത്തെ നിയന്ത്രിക്കുന്ന 1982ലെ പൊതുസുരക്ഷ നിയമത്തിന്റെ വിശാലമായ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഈ മാറ്റം. ഇപ്പോള്‍ പ്രതിനിധി കൗണ്‍സിലിന് മുന്നിലുള്ള കരട്, സൈനിക കോടതികളെ പോലീസ് കോടതികള്‍ എന്ന് പുനര്‍നാമകരണം ചെയ്യാനും സൈനിക വിദ്യാര്‍ത്ഥി എന്ന പദത്തിന് പകരം ഓഫീസര്‍ കേഡറ്റ് എന്ന പദം നല്‍കാനും നിര്‍ദേശിക്കുന്നു.
പൊലീസ് മേധാവി ഉള്‍പ്പെടെ അണ്ടര്‍ സെക്രട്ടറിക്ക് തുല്യരായവര്‍ക്ക് മാത്രമേ ഇനി കമാന്‍ഡ് റോളുകള്‍ നല്‍കൂ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഒരു സായുധ സേനയായിട്ടാണ് ബഹ്റൈന്‍ പോലീസിനെ കരട് നിയമം നിര്‍വചിക്കുന്നത്. പൊതുക്രമം നിലനിര്‍ത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സംസ്ഥാനത്തിന്റെ മറ്റ് വിഭാഗങ്ങളെ പിന്തുണക്കാനും പൊലീസ് സേനയ്ക്ക് ഉത്തരവാദിത്തമുണ്ട്.
ആഭ്യന്തര മന്ത്രിയെ അദ്ദേഹത്തിന്റെ ചുമതലകളില്‍ പിന്തുണക്കുന്ന ഡെപ്യൂട്ടി, പൊലീസ് മേധാവി, അണ്ടര്‍ സെക്രട്ടറിമാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിയമനം രാജകീയ ഉത്തരവിലൂടെയോ പ്രധാനമന്ത്രിയുടെ തീരുമാനത്തിലൂടെയോ തീരുമാനിക്കും. അതേസമയം, ഓഫീസര്‍ കേഡറ്റുകള്‍, വാച്ച്മാന്‍മാര്‍ തുടങ്ങിയ പുതിയ തസ്തികകള്‍ കൂടി പൊലീസ് സേനയില്‍ ഉണ്ടായിരിക്കും.