മനാമ: ഗ്രാന്‍ഡ് ബാര്‍ബര്‍ പബ്ലിക് പാര്‍ക്ക് സുസ്ഥിര ടൂറിസത്തിന്റെയും കമ്മ്യൂണിറ്റി വിനോദത്തിന്റെയും മാതൃകയായി മാറാന്‍ ഒരുങ്ങുന്നു. 2025-2026 ലെ ദേശീയ മുനിസിപ്പല്‍ ബജറ്റില്‍ പദ്ധതി ഔദ്യോഗികമായി ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്ത ചെയര്‍മാനും ഏരിയ കൗണ്‍സിലറുമായ ഡോ. സയ്യിദ് ഷുബ്ബാര്‍ അല്‍ വെദായുടെ നിര്‍ദേശം നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു.
ബഹ്റൈനിലെ ഏറ്റവും ചരിത്രപരമായി പ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ പുരാതന ബാര്‍ബര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സാംസ്‌കാരിക കേന്ദ്രങ്ങള്‍, യുവജനങ്ങള്‍ക്കുള്ള കായിക മേഖലകള്‍, സുസ്ഥിര നഗര സവിശേഷതകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.