മനാമ: ഹൃദയാഘാതം മൂലം കോഴിക്കോട് വടകര സ്വദേശി അനൂപ് (42) ബഹ്‌റൈനില്‍ നിര്യാതനായി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അനൂപ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയിരുന്നു. ടോക്കണെടുത്ത് കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീണു.
ആശുപത്രിയില്‍വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നാണു. മാതാവ്: അംബിക. ഭാര്യ: മനീഷ. മക്കള്‍: സൂര്യദേവ്, കാര്‍ത്തിക്. ബഹ്‌റൈന്‍ പ്രതിഭയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കും.