ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തില്‍ കെ.സി.എ ബഹ്റൈന്‍ അനുശോചന സമ്മേളനം സംഘടിപ്പിച്ചു

WhatsApp Image 2025-04-29 at 12.34.44 PM

മനാമ: കത്തോലിക്കാ സഭയുടെ പരമാധികാരിയായിരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തില്‍ കേരള കത്തോലിക്കാ അസോസിയേഷന്‍ (കെ.സി.എ) ബഹ്റൈന്‍ അനുശോചന സമ്മേളനം സംഘടിപ്പിച്ചു.
പ്രസിഡന്റ് ജെയിംസ് ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അസാധാരണമായ ജീവിതത്തെയും മാനവികതയ്ക്കുള്ള ദൗത്യത്തെയും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സമാധാനം, സ്‌നേഹം, സേവനം എന്നിവയ്ക്കായി അദ്ദേഹം നിരന്തരം പരിശ്രമിച്ചുവെന്ന് ഊന്നിപ്പറഞ്ഞു. ഒരു മിനിറ്റ് മൗനം ആചരിക്കുകയും തുടര്‍ന്ന് പങ്കെടുത്ത എല്ലാവരും മെഴുകുതിരി കത്തിക്കുകയും ചെയ്തു.

മുഖ്യാതിഥിയും ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡറുമായ വിനോദ് കെ. ജേക്കബ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഭീകരാക്രമണം മൂലം ഇന്ത്യയില്‍ അടുത്തിടെയുണ്ടായ ജീവഹാനിയില്‍ അദ്ദേഹം ദുഖം രേഖപ്പെടുത്തി. ഇരകളായ കുടുംബങ്ങളോടുള്ള അഗാധമായ ദുഖവും ഐക്യദാര്‍ഢ്യവും യോഗത്തില്‍ അര്‍പ്പിച്ചു.

ചടങ്ങില്‍ ബഹ്റൈന്‍ എം.പി. മുഹമ്മദ് ഹുസൈന്‍ ജനാഹി, ക്യു.ഇ.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.ജി. ബാബുരാജന്‍, കെ.സി.എയുടെ മുന്‍ പ്രസിഡന്റുമാരായ വര്‍ഗീസ് കാരക്കല്‍, സേവി മാത്തുണ്ണി, റോയ് സി. ആന്റണി, നിത്യന്‍ തോമസ്, ആര്‍.പി കണ്‍സ്ട്രക്ഷന്‍സ് മാനേജിങ് ഡയറക്ടറായ പി.വി തോമസ്, അല്‍ സാറാജ് ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹുസൈന്‍ മാലിം, സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ദീന്‍ കോയ തങ്ങള്‍, ബികെഎസ് പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള എന്നിവരും പ്രമുഖ സംഘടനകളുടെ നേതൃത്വം വഹിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികള്‍, പ്രമുഖ ബിസിനസുകാര്‍, ബഹ്റൈനിലെ പ്രമുഖ സാമൂഹിക. മത നേതാക്കള്‍ എന്നിവരും അവരുടെ അഗാധമായ ദുഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

യോഗത്തില്‍ സംസാരിച്ചവര്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഗാഢമായ മനുഷ്യസ്‌നേഹവും, സമാധാനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളും, ദരിദ്രരുടെ ക്ഷേമത്തിനായി നടത്തിയ പരിശ്രമങ്ങളും ആദരവോടെയും അനുസ്മരിച്ചു. അത്യന്തം വിനയത്തോടെയും സഹനശീലത്തോടെയും മുന്നേറിയ മാര്‍പ്പാപ്പ, ആധുനിക ലോകത്തെ ഏറ്റവും ബഹുമാനിക്കപ്പെട്ട മതനേതാക്കളില്‍ ഒരാളായി മാറാന്‍ കഴിഞ്ഞതിന്റെ പ്രസക്തി സമ്മേളനം വീണ്ടും ശ്രദ്ധാപഥത്തിലാക്കി. പാപ്പായുടെ അധ്യാത്മിക സന്ദേശങ്ങള്‍ ജനങ്ങളുടെ ഹൃദയങ്ങളില്‍ ജീവിച്ചിരിപ്പുണ്ടെന്നു യോഗത്തില്‍ അഭിപ്രായപ്പെട്ടു. കെ.സി.എ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി ചടങ്ങിനെ സ്വാഗതം ചെയ്തു. കെസിഎ വൈസ് പ്രസിഡന്റ് ലിയോ ജോസഫ് എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും പങ്കെടുത്തവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും സാന്നിധ്യത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!