മനാമ: ജനാബിയയില്‍ തീപിടിച്ച് വീട് കത്തിനശിച്ചു. അമ്മയും നാല് മക്കളും താമസിച്ച വീടിനാണ് തീപിടിച്ചത്. അടുക്കളയില്‍ നിന്നും പടര്‍ന്ന തീ വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. വീട്ടിനകത്ത് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സിവില്‍ ഡിഫന്‍സ് അധികൃതര്‍ പെട്ടന്ന് സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും സമീപത്തെ വീടുകളിലേക്ക് പടരാതെ സംരക്ഷിക്കുകയും ചെയ്‌തെന്ന് എംപി മുനീര്‍ സെറൂര്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് അമ്മയും കുട്ടികളും തെരുവിലായ സ്ഥിതിയാണ്.
കുടുംബത്തെ അധികാരികള്‍ ഇടപെട്ട് സംരക്ഷിക്കണമെന്ന് എം.പി അറിയിച്ചു. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിനോട് എംപി ആവശ്യപ്പെട്ടിട്ടുണ്ട്.