മനാമ: കൊല്ലം കൊട്ടാരക്കര സ്വദേശി ഉണ്ണികൃഷ്ണന്‍ നായര്‍ (62) ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. സഹ്ല ബുക്വയിലെ താമസസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
20 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയാണ്. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഫോര്‍മാനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടികള്‍ പുരോഗമിച്ചു വരുന്നു.