bahrainvartha-official-logo
Search
Close this search box.

ഇന്ത്യന്‍ സ്കൂളിലെ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു

eid-gah

മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിെൻറ അംഗീകാരത്തോടെ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. രാവിലെ തന്നെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നൊഴുകിയത്തെിയവര്‍ രാവിലെ 5.10നായി നമസ്കാരത്തിനായി അണിനിരന്നു. ചൂട് അല്‍പം പ്രയാസമുണ്ടാക്കിയെങ്കിലും ഈദ് പ്രഭാഷണം കൂടി ശ്രവിച്ച ശേഷമാണ് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും സാഹോദര്യവും സ്നേഹവും കൈമാറിയും പിരിഞ്ഞത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന ഈദ് ഗാഹായി ഇന്ത്യന്‍ സ്കൂളിലേത് മാറിക്കഴിഞ്ഞിട്ടുണ്ട്. വീട്ടുകാരും കുടുംബങ്ങളും ഒന്നിച്ച് കണ്ടുമുട്ടുകയും ബന്ധം പുതുക്കുകയും ചെയ്യുന്ന സംഗമമായി മാറാന്‍ ഇതിന് സാധിച്ചിട്ടുണ്ട്.

പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ജമാല്‍ ഇരിങ്ങല്‍ ഖുതുബ നിര്‍വഹിച്ചു. വിശ്വാസം ഊട്ടിയുറപ്പിക്കാനും പ്രതിസന്ധികള്‍ വകഞ്ഞുമാറ്റി മുന്നേറാനും റമദാന്‍ കരുത്തേകിയെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകന്‍മാര്‍ നിലകൊണ്ട ആശയാദര്‍ശത്തില്‍ അടിയുറച്ച് നിലകൊള്ളാനും അതിന് മുന്നിലുള്ള പ്രതിസന്ധികള്‍ അതിജീവിക്കാനും സാധിക്കണം. വിശ്വാസി സമൂഹം ആഗോള തലത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന പലവിധ പ്രതിസന്ധികളുടെയും ആഴം വളരെ വലുതാണ്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പതറാതെ സ്ഥിര ചിത്തതയോടെ നിലകൊള്ളുമ്പോഴാണ് ദൈവിക സഹായം ലഭിക്കുന്നത്.

വ്രതാനുഷ്ഠാനത്തിന്റെ പവിത്രത വരും മാസങ്ങളില്‍ നിലനിര്‍ത്താനും പെരുന്നാള്‍ ആഘോഷങ്ങള്‍ ബന്ധങ്ങള്‍ ഊഷ്മളമാക്കാനും വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ധിക്കാരികളായ ഭരണാധികാരികള്‍ ജനസമൂഹങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ അവരില്‍ നിന്ന് തന്നെ വിമോചകന്മാരുണ്ടാകുമെന്നതാണ് ചരിത്രമെന്ന് മൂസാ പ്രവാചകന്റെ ജീവിതകഥ ഉദ്ധരിച്ച് അദ്ദേഹം ഉണര്‍ത്തി. എം. അബ്ബാസ്, പി.എം. ജാബിര്‍, എ.എം ഷാനവാസ്, മൂസ കെ. ഹസന്‍, സജീര്‍ കുറ്റ്യാടി, നജ്മുദ്ദീന്‍, കെ.കെ മുനീര്‍, പി.മൊയ്തു, എം. അബ്ദുല്‍ ഖാദര്‍, ഗഫൂര്‍ മൂക്കുതല, എം.എം ഫൈസല്‍, വി. അബ്ദുല്‍ ജലീല്‍, ഫസ്ലു റഹ്മാന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!