ദാറുല്‍ ഈമാന്‍ കേരള വിഭാഗം സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം റമദാനില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. സൂറത്തുല്‍ ഖസസ് അടിസ്ഥാനമാക്കി നടത്തിയ പരീക്ഷയില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. മനാമ, റിഫ എന്നിവിടങ്ങളിലായിരുന്നു പരീക്ഷാ സെൻററുകള്‍. കഴിഞ്ഞ പ്രാവശ്യങ്ങളിലെ പോലെ ഇക്കുറിയും വിജയ കിരീടം സ്ത്രീകള്‍ തന്നെ നിലനിര്‍ത്തി. കെ.പി നസീറ, റുഫൈദ റഫീഖ്, റഷീദ സുബൈര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് ആകര്‍ഷക സമ്മാനങ്ങള്‍ നല്‍കുമെന്ന് കോര്‍ഡിനേറ്റര്‍ എ.എം ഷനവാസ് അറിയിച്ചു.