മനാമ: സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ അറബ് പൗരന്‍ അറസ്റ്റില്‍. ചെറിയ വിലയ്ക്ക് ശാലെറ്റുകളും ക്യാമ്പിംഗ് ഉപകരണങ്ങളും വാടകയ്ക്ക് നല്‍കുന്നുവെന്ന് വ്യാജമായി പരസ്യം ചെയ്താണ് യുവാവ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
സമാനമായ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും വ്യാജമാണെന്ന് തോന്നുന്ന ഏതൊരു പ്രവര്‍ത്തനവും റിപ്പോര്‍ട്ട് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.