മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് (ബി.ഐ.സി) നവീകരിക്കാന്‍ പദ്ധതിയിടുന്നതായി ബി.ഐ.സി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് സല്‍മാന്‍ ബിന്‍ ഈസ അല്‍ ഖലീഫ അറിയിച്ചു. സര്‍ക്യൂട്ടിന്റെ ശേഷി വര്‍ധിപ്പിക്കുക, പാരിസ്ഥിതിക സംരംഭങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
2027 മുതല്‍ 2029 വരെയുള്ള കാലയളവില്‍ പ്രാഥമിക വികസന പദ്ധതികള്‍ നടപ്പിലാക്കും. പാഡോക്ക് ക്ലബ് ഏരിയയിലെ വിപുലീകരണ പദ്ധതികള്‍ അടുത്ത വര്‍ഷത്തെ റേസിന് ശേഷം ആരംഭിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ബി.ഐ.സിയുടെ 25-ാം വാര്‍ഷികമായ 2029 ഓടെ കോര്‍പ്പറേറ്റ് ബോക്‌സുകളുടെയും പാഡോക്ക് ക്ലബ്ബിന്റെയും ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ശൈഖ് സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.