മനാമ: അല്‍ ലൂസിയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്ക്. മുന്‍കരുതല്‍ നടപടിയായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ അഗ്‌നിശമനസേനാ അംഗങ്ങള്‍ തീ പൂര്‍ണമായും അണച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.