മനാമ: ഹവാര്‍ ദ്വീപുകളിലേയ്ക്ക് ടൂറിസം പദ്ധതികള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങി ബഹ്റൈന്‍. പ്രകൃതിദൃശ്യങ്ങള്‍, വൈവിധ്യമാര്‍ന്ന പരിസ്ഥിതി, സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്നിവ എടുത്തുകാണിക്കുന്ന പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്ന് ഹവാര്‍ ദ്വീപുകളുടെ വികസനത്തിനായുള്ള സുപ്രീം കൗണ്‍സില്‍ പ്രസിഡന്റും ഹയര്‍ അതോറിറ്റി ചെയര്‍മാനും ഹമദ് രാജാവിന്റെ വ്യക്തിഗത പ്രതിനിധിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.
ടൂറിസം മേഖലയ്ക്ക് രാജാവില്‍ നിന്നും ലഭിക്കുന്ന തുടര്‍ച്ചയായ പിന്തുണയെ റിഫ കൊട്ടാരത്തില്‍ നടന്ന അതോറിറ്റിയുടെ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ചൂണ്ടിക്കാട്ടി. യോഗത്തില്‍ അതോറിറ്റിയിലെ എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്നു.