മനാമ: കോഴിക്കോട് പയ്യോളി സ്വദേശി മുഹമ്മദ് ഫായിസ് (35) ബഹ്റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ബഹ്റൈന്‍ ഡൂബ്ലിയിലെ താമസ സ്ഥലത്ത് വെച്ച് മരിക്കുകയായിരുന്നു.
സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങി. കുടുംബം സന്ദര്‍ശക വിസയില്‍ ബഹ്റൈനില്‍ ഉണ്ട്. ഭാര്യ: അംജത. മക്കള്‍: സെറ, ഇസിന്.