മനാമ: ഹമദ് രാജാവും സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറായും തമ്മിലുള്ള കൂടിക്കാഴ്ച പുതിയൊരു വഴിത്തിരിവാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍ സയാനി പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ സാഖിര്‍ കൊട്ടാരത്തില്‍ അല്‍ ഷറായുമായി രാജാവ് സമഗ്രമായ ചര്‍ച്ച നടത്തി.
ചരിത്രപരവും തന്ത്രപരവുമെന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയെ വിശേഷിപ്പിക്കപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം പുനസ്ഥാപനവും വ്യാപാരം, സിവില്‍ വ്യോമയാനം, ഊര്‍ജ്ജം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ നിര്‍ണായക മേഖലകളിലെ ആഴത്തിലുള്ള സഹകരണവും ലക്ഷ്യമിട്ടായിരുന്നു.