മനാമ: സമസ്ത ബഹ്‌റൈൻ “സാദ് അൽ മുത്തഖീൻ” എന്ന ശീർഷകത്തിൽ നടത്തുന്ന ത്രൈമാസ കാമ്പയിനിൻ്റെ ഭാഗമായി സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജിദാലി ദാറുൽ ഖുർആൻ മദ്രസ ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ നൂറിലധികം ആളുകൾ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി അൽ ഹിലാൽ ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർ വിജയലക്ഷ്മി പങ്കെടുത്തവർക്കായി പ്രത്യേക ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
സമസ്ത ബഹ്‌റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, മജീദ് ചോലക്കാട്, എസ്.കെ.എസ്.എസ്.എഫ് (SKSSF) ബഹ്‌റൈൻ ട്രഷറർ ഉമൈർ വടകര, സുബൈർ ഫ്രീഡം, റഫീഖ് ഇളയടം, സുലൈമാൻ പറവൂർ എന്നിവർ ക്യാമ്പ് സെന്റർ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, ഷഫീഖ് നുജൂമി പെരുമ്പിലാവ്, ഹമീദ് കൊടശ്ശേരി, ഫൈസൽ തിരുവള്ളൂർ, അഷ്‌റഫ് പടപ്പേങ്ങാട്, അസ്‌ലം നിസാർ ആലപ്പുഴ, ജാഫർ ട്യൂബ്ലി, ഗഫൂർ കാഞ്ഞങ്ങാട്, റാസിഖ് താഴങ്ങാടി, ഷർമിദ് കണ്ണൂർ എന്നിവർ ക്യാമ്പിന് വിജയകരമായ നേതൃത്വം നൽകി. പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ട് സമസ്ത ഒരുക്കിയ ഈ മെഡിക്കൽ ക്യാമ്പ് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.









