മനാമ: സിത്ര സെന്‍ട്രല്‍ മാര്‍ക്കറ്റ് പുനര്‍നിര്‍മ്മാണം ഓഗസ്റ്റില്‍ ആരംഭിക്കും. രണ്ട് ഘട്ടങ്ങളായി നടക്കുന്ന നിര്‍മാണം ആറു മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കും. പാര്‍ലമെന്റില്‍ എംപി മൊഹ്സെന്‍ അല്‍ അസ്ബൂളിന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം ഇക്കാര്യം പറഞ്ഞത്.
നിലവിലുള്ള മാര്‍ക്കറ്റിന്റെ പരിധിക്കുള്ളിലാണ് നവീകരണ പ്രവൃത്തികള്‍ നടക്കുക. സ്റ്റാളുകള്‍ക്ക് കൂടുതല്‍ വിസ്തീര്‍ണമുള്ള സ്ഥലങ്ങള്‍, മാംസ വിഭാഗത്തിന് എയര്‍ കണ്ടീഷനിംഗ്, ആധുനിക സുരക്ഷാ സംവിധാനങ്ങള്‍, സുരക്ഷാ കാമറകള്‍, കൂടുതല്‍ കാറുകള്‍ക്ക് പാര്‍ക്കിംഗ്, ജല-മലിനജല സംവിധാനങ്ങള്‍, മാര്‍ക്കറ്റിന് ചുറ്റുമുള്ള റോഡുകളുടെ പുനര്‍നിര്‍മ്മാണം എന്നിവ നവീകരണ പ്രവൃത്തിയില്‍ ഉള്‍പ്പെടും.