മനാമ: ഈ വര്‍ഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സ്‌കൂള്‍ 98.73% ശതമാനം വിജയം കരസ്ഥമാക്കി. 631 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 34 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡുകള്‍ നേടി.
500 ല്‍ 493 മാര്‍ക്ക് (98.6%) നേടി ജോയല്‍ സാബു സ്‌കൂള്‍ ടോപ്പര്‍ ആയി. സ്‌കൂളില്‍ നടന്ന സിബിഎസ്ഇ ഫിസിക്കല്‍ പരീക്ഷകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ശ്രേയ മനോജ് 492 മാര്‍ക്ക് (98.4%) നേടി രണ്ടാം സ്ഥാനവും ആരാധ്യ കനോടത്തില്‍ 488 മാര്‍ക്ക് (97.6%) നേടി മൂന്നാം സ്ഥാനവും നേടി.
ഹ്യുമാനിറ്റീസ് സ്ട്രീം- 100% വിജയം (55 വിദ്യാര്‍ത്ഥികളും ജയിച്ചു)
* ഒന്നാം സ്ഥാനം: ശ്രേയ മനോജ്- 492 മാര്‍ക്ക്
* രണ്ടാം സ്ഥാനം: ഇഷിക പ്രദീപ്- 485 മാര്‍ക്ക്
* മൂന്നാം സ്ഥാനം: സങ്കീര്‍ത്തന സുരേഷ് ബാബു- 482 മാര്‍ക്ക്
സയന്‍സ് സ്ട്രീം- 99.67% വിജയം
* ഒന്നാം സ്ഥാനം: ജോയല്‍ സാബു- 493 മാര്‍ക്ക്
* രണ്ടാം സ്ഥാനം: അഭിനവ് വിനു- 482 മാര്‍ക്ക്
* മൂന്നാം സ്ഥാനം: കൃഷ്ണ രാജീവന്‍ നായര്‍- 481 മാര്‍ക്ക്
കൊമേഴ്സ് സ്ട്രീം- 97.37% വിജയം
* ഒന്നാം സ്ഥാനം: ആരാധ്യ കനോടത്തില്‍- 488 മാര്‍ക്ക്
* രണ്ടാം സ്ഥാനം: ഈഷ അശുതോഷ് – 487 മാര്‍ക്ക്
* മൂന്നാം സ്ഥാനം: ഉത്ര നാച്ചമ്മൈ കണ്ണന്‍ കറുപ്പന്‍ ചെട്ടി- 483 മാര്‍ക്ക്
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക്‌സ് അംഗവുമായ രഞ്ജിനി മോഹന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി എന്നിവര്‍ ഈ ചരിത്ര നേട്ടത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും അഭിനന്ദിച്ചു.
ഫലം ഒറ്റനോട്ടത്തില്‍
* പരീക്ഷ എഴുതിയ ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണം- 631
* വിജയശതമാനം- 98.73%
* ഹ്യുമാനിറ്റീസ് സ്ട്രീമില്‍ 100% വിജയം
* സയന്‍സ് സ്ട്രീമില്‍ 99.67% വിജയം
* കൊമേഴ്സ് സ്ട്രീമില്‍ 97.37% വിജയം
* സ്‌കൂള്‍ ടോപ്പര്‍ക്ക് 500 ല്‍ 493 മാര്‍ക്ക് (98.6%) (സിബിഎസ്ഇ ഫിസിക്കല്‍ പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്)
* 34 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ1 മാര്‍ക്ക് ലഭിച്ചു
* 105 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ ഗ്രേഡുകളും (എ1, എ2) ലഭിച്ചു
* 16% വിദ്യാര്‍ത്ഥികള്‍ക്ക് 90% വും അതിനു മുകളിലും ലഭിച്ചു
* 53.57% വിദ്യാര്‍ത്ഥികള്‍ക്ക് 75% വും അതിനു മുകളിലും ലഭിച്ചു
* 88.4% വിദ്യാര്‍ത്ഥികള്‍ക്ക് 60% വും അതിനു മുകളിലും ലഭിച്ചു
* 6 വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സില്‍ 100 മാര്‍ക്ക് ലഭിച്ചു
* 4 വിദ്യാര്‍ത്ഥികള്‍ക്ക് കെമിസ്ട്രിയില്‍ 100 മാര്‍ക്ക് ലഭിച്ചു
* ഇന്‍ഫോര്‍മാറ്റിക്‌സ് പ്രാക്ടീസസില്‍ 3 വിദ്യാര്‍ത്ഥികള്‍ക്ക് 100 മാര്‍ക്ക് ലഭിച്ചു
* മാര്‍ക്കറ്റിംഗില്‍ 3 വിദ്യാര്‍ത്ഥികള്‍ക്ക് 100 മാര്‍ക്ക് ലഭിച്ചു
* 3 വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ് ഗ്രാഫിക്‌സില്‍ 100 മാര്‍ക്ക് ലഭിച്ചു
* ബയോടെക്‌നോളജിയില്‍ 3 വിദ്യാര്‍ത്ഥികള്‍ക്ക് 100 മാര്‍ക്ക് ലഭിച്ചു
* ബിസിനസ് സ്റ്റഡീസില്‍ 1 വിദ്യാര്‍ത്ഥിക്ക് 100 മാര്‍ക്ക് ലഭിച്ചു
* സൈക്കോളജിയില്‍ 1 വിദ്യാര്‍ത്ഥിക്ക് 100 മാര്‍ക്ക് ലഭിച്ചു
* അക്കൗണ്ടന്‍സിയില്‍ 1 വിദ്യാര്‍ത്ഥിക്ക് 100 മാര്‍ക്ക് ലഭിച്ചു
* ഇംഗ്ലീഷില്‍ 4 വിദ്യാര്‍ത്ഥിക്ക് 99 മാര്‍ക്ക് ലഭിച്ചു
* അപ്ലൈഡ് മാത്തമാറ്റിക്‌സില്‍ 1 വിദ്യാര്‍ത്ഥിക്ക് 99 മാര്‍ക്ക് ലഭിച്ചു
* ഹോം സയന്‍സില്‍ 1 വിദ്യാര്‍ത്ഥിക്ക് 99 മാര്‍ക്ക് ലഭിച്ചു
* ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ 4 വിദ്യാര്‍ത്ഥികള്‍ക്ക് 98 മാര്‍ക്ക് ലഭിച്ചു
* ഗണിതത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ക്ക് 98 മാര്‍ക്ക് ലഭിച്ചു
* ഫിസിക്‌സില്‍ 1 വിദ്യാര്‍ത്ഥിക്ക് 98 മാര്‍ക്ക് ലഭിച്ചു
* സോഷ്യോളജിയില്‍ 1 വിദ്യാര്‍ത്ഥിക്ക് 98 മാര്‍ക്ക് ലഭിച്ചു
* സാമ്പത്തിക ശാസ്ത്രത്തില്‍ 1 വിദ്യാര്‍ത്ഥിക്ക് 98 മാര്‍ക്ക് ലഭിച്ചു
* ബയോളജിയില്‍ 1 വിദ്യാര്‍ത്ഥിക്ക് 97 മാര്‍ക്ക് ലഭിച്ചു